
കോഴിക്കോട്:’

ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ഡിവൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് നടത്തുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഉത്തരേന്ത്യയിലും രാജ്യത്തിന്റെ ഇതരഭാഗത്തും നടന്ന പശുക്കടത്ത് ആരോപണങ്ങള്‍ക്കും ബീഫ് ഉപയോഗത്തിനും കൊലപാതകങ്ങള്‍ക്കുമെതിരെയുള്ള പ്രതിഷേധമായി സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലിന് പിറകേയാണ് ഫുഡ് സ്ട്രീറ്റുമായി സിപിഎം യുവജനസംഘടന ഡിവൈഎഫ്ഐ രംഗത്തെത്തുന്നത്. ”ഭക്ഷണത്തിന് മതമില്ലെന്നും നാടിനെ വിഭജിക്കുന്ന ആര്‍എസ്എസ്സിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തുക” എന്ന കുറിപ്പിനൊപ്പം ഫുഡ് സ്ട്രീറ്റിന്റെ പോസ്റ്ററും റഹീം പങ്കുവെച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ നവംബര്‍ 24 നാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്. സംഘപരിവാരവും ചില ക്രൈസ്തവ പ്രൊഫൈലുകളും ഉയര്‍ത്തിക്കൊണ്ടു വന്ന ഹോട്ടലുകളിലെ ഹലാല്‍ ഭക്ഷണ വിവാദത്തെ തുടര്‍ന്നാണ് ഡിവൈഎഫ്ഐ പരിപാടി.

