ഒരുമ അംഗത്വ കാംപയിന്‍

Web Desk
0 Min Read

ദോഹ: മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി പഞ്ചായത്ത് ഒരുമ കൂട്ടായ്മയുടെ വാര്‍ഷിക കൗണ്‍സിലിനോടനുബന്ധിച്ചുള്ള അംഗത്വ കാംപയിന്‍ ആരംഭിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാംപയിനോടനുബന്ധിച്ച്‌ ദോഹയിലുള്ള കല്‍പകഞ്ചേരി പഞ്ചായത്തിലുള്ള മുഴുവന്‍ പേരും പങ്കെടുക്കുന്ന കൗണ്‍സില്‍ ഡിസംബര്‍ ആദ്യവാരം നടക്കും.

city exchange

യോഗത്തില്‍ ഹുസൈന്‍ ഓടായിപ്പുറം അധ്യക്ഷത വഹിച്ചു. ഹബീബ് റഹ്മാന്‍ നെടുവഞ്ചേരി, ആസാദ്, നൗഷാദ്, ശംസുദ്ദീന്‍, മുബാറക്ക്, സുഹയില്‍, ടി പി ബാബു, ശംഷാദ്, ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
കല്‍പകഞ്ചേരി സ്വദേശികള്‍ക്ക് അംഗത്വത്തിനുംകൂടുതല്‍ വിവരങ്ങള്‍ക്കും 77547005 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!