എണ്ണ ചക്കാത്തിന് കിട്ടിയാലും കമ്പനികള്‍ വിലകുറക്കില്ല

Web Desk
1 Min Read

ന്യൂഡല്‍ഹി:

city exchange

ക്രൂഡോയില്‍ ചക്കാത്തിനു കിട്ടിയാലും എണ്ണവിലകുറക്കില്ലെന്ന് തെളിയിച്ച് കമ്പനികള്‍.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞിട്ടും ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് നല്‍കാതെ എണ്ണക്കമ്പനികള്‍. ഒരു മാസം മുമ്പ് ബാരലിന് 82.6 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 68.1 ഡോളറാണ്. വിലയില്‍ 14 ഡോളറിന്റെ മാറ്റമാണ് ഇക്കാലയളവില്‍ ഉണ്ടായത്. വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് എണ്ണക്കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദവുമില്ല. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 103.97 രൂപയാണ് ശനിയാഴ്ചയിലെ വില. ഡീസലിന് 86.67 രൂപയും. തിരുവനന്തപുരത്ത് യഥാക്രമം 106.36, 93.47 രൂപയും. ഇന്ധനത്തിന് മേല്‍ ചുമത്തിയ എക്സൈസ് തീരുവ വെട്ടിക്കുറച്ച നവംബര്‍ നാലിനാണ് അവസാനമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ അനുസൃതമായാണ് ഇന്ധനവിലയില്‍ മാറ്റങ്ങളുണ്ടാകുന്നത് എന്നാണ് കേന്ദ്രസര്‍ക്കാറും എണ്ണക്കമ്പനികളും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഏതാനും കാലങ്ങളായി വില കുറയുന്നതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം അനുഭവപ്പെടുന്നത്. നവംബര്‍ 26ന് മാത്രം ഏഷ്യന്‍ വിപണിയില്‍ ബാരലില്‍ നാലു ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

Share This Article
Leave a Comment
error: Content is protected !!