

കൊച്ചി: മലയാളത്തിലെ വ്യത്യസ്തമായ ഒ ടി ടി പ്ലാറ്റ്ഫോം മാറ്റിനി.ലൈവ് നിര്‍മിക്കുന്ന ചിത്രങ്ങളുടെ അടുത്ത പത്ത് സംവിധായകരെ പ്രഖ്യാപിച്ചു. പത്ത് പേരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

മാറ്റിനി ഡയറക്ടേഴ്സ് ഹണ്ടിന്റെ രണ്ടാം റൗണ്ടിലെ മൂന്ന് സംവിധായകരെ പ്രശസ്ത സംവിധായകരായ അരുണ്‍ ഗോപിയും ജൂഡ് ആന്റണി ജോസഫ്, അജയ് വാസുദേവ് എന്നിവരാണ് പ്രഖ്യാപിച്ചത്. ‘മള്‍ട്ടല്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാകന്‍ ഉണ്ണി ശിവലിംഗം, ‘നീലിമ’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാകന്‍ മിഥുന്‍ സിയാം, ‘നിലം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാകന്‍ അനുവിന്ദ് എന്നിവരെയാണ് പ്രഖ്യാപിച്ചത്. വരുന്ന ദിവസങ്ങളില്‍ തുടര്‍ച്ചയായ് മറ്റ് ഏഴ് പേരുടേയും വിവരങ്ങള്‍ പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രശസ്ത നിര്‍മാതാവും പ്രൊജക്ട് ഡിസൈനര്‍ കൂടിയായ ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒ ടി ടി പ്ലാറ്റ്ഫോമിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിലും പൃഥ്വിരാജുമാണ് നിര്‍വഹിച്ചത്. കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്സ് ഹണ്ട് വളരെയേറെ ശ്രദ്ധനേടിയിരുന്നു. 30 സംവിധായകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് ലഭിക്കുന്നത്. മാറ്റിനി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അസുലഭ അവസരമാണ്. ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് സംവിധായകരെ നടന്‍ കുഞ്ചാക്കോ ബോബന്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുക്കുന്ന 30 വീഡിയോകളില്‍ ഏറ്റവും മികച്ച വീഡിയോക്ക് മാറ്റിനി നല്‍കുന്നത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസാണ്. കൂടാതെ പത്ത് സംവിധായകര്‍ക്ക് മാറ്റിനി തന്നെ നിര്‍മ്മിക്കുന്ന വെബ്സീരിസുകള്‍ സംവിധാനം ചെയ്യാനുള്ള സുവര്‍ണ്ണ അവസരവുമുണ്ട്. ഒപ്പം 29 വീഡിയോകള്‍ക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും നല്‍കുന്നു. പി ശിവപ്രസാദാണ് പി ആര്‍ ഒ.

