വി പി എസ് ലേക്ഷോറിന്റെ സേവനങ്ങള്‍ ഇനി വാട്‌സ്ആപ്പ് വഴിയും

Web Desk
1 Min Read

കൊച്ചി: വാട്‌സ്ആപ് വഴി സേവനങ്ങള്‍ നല്‍കുന്ന സംവിധാനത്തിന് തുടക്കം കുറിച്ച് കൊച്ചി വി പി എസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍. അപ്പോയിന്റ്മെന്റ്, ഹോം കെയര്‍ സേവനങ്ങള്‍, ലാബ്, റേഡിയോളജി പരിശോധനകളുടെ ബുക്കിംഗ്, അവയുടെ റിപ്പോര്‍ട്ടുകള്‍, ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ വാട്‌സ്ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലളിതമായി ലഭ്യമാക്കാന്‍ ഈ സംവിധാനം വഴി സാധിക്കുമെന്ന് വി പി എസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സി ഇ ഒ എസ് കെ അബ്ദുndn പറഞ്ഞു. 24 മണിക്കൂറും രോഗികള്‍ക്ക് വി പി എസ് ലേക്ഷോര്‍ വാട്‌സ്ആപ്പ് സേവനം ലഭ്യമാകും. 04842701032 എന്ന നമ്പറിലേയ്ക്ക് വാട്‌സ്ആപ്പ് സന്ദേശമയച്ച് ഈ സേവനം ഉപയോഗപ്പെടുത്താം.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!