കുവൈറ്റില്‍ മാതൃകാ റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളില്‍ നിന്നും വിദേശി ബാച്ചിലേഴ്‌സിനെ പൂര്‍ണമായും ഒഴിപ്പിക്കും

Web Desk
0 Min Read

കുവൈത്ത് സിറ്റി:മോഡല്‍ റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളില്‍ നിന്നും വിദേശി ബാച്ചിലേഴ്‌സിനെ പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് കുവൈറ്റ് അധികൃതര്‍. കാപിറ്റല്‍ ഗവര്‍ണറേറ്റ് കോഓഡിനേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മാതൃക പ്രദേശങ്ങളായി നിശ്ചയിച്ച സ്ഥലങ്ങളില്‍നിന്ന് വിദേശി ബാച്ച്‌ലര്‍മാരെ പൂര്‍ണമായി ഒഴിപ്പിക്കുമെന്നാണ് കമ്മിറ്റി യോഗം തീരുമാനിച്ചത്.അഗ്‌നിശമന വകുപ്പ്, വ്യവസായ പബ്ലിക് അതോറിറ്റി, കാര്‍ഷിക മത്സ്യവിഭവ അതോറിറ്റി, പരിസ്ഥിതി പബ്ലിക് അതോറിറ്റി, ഡെവലപ്‌മെന്റ് ആന്‍ഡ് ലൈസന്‍സിങ് സെക്ടര്‍ തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. ജോലി ചെയ്യുന്നതിനിടെ സിറിയന്‍ യുവാവ് കൊലപ്പെടുത്തിയ അബ്ദുല്‍ അസീസ് അല്‍ റഷീദിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!