
കോഴിക്കോട്: മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന പേരില്‍ റിലീസ് ചെയ്ത പ്രിയദര്‍ശന്‍ – മോഹന്‍ലാാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്ന് സമൂഹമാധ്യമങ്ങള്‍. അഞ്ച് ഭാഷകളിലായി 4100 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുകയും റിലീസിനു മുമ്പുതന്നെ റിസര്‍വേഷന്‍ വഴി വന്‍തുക സ്വന്തമാക്കുകയും ചെയ്ത ചിത്രം സാങ്കേതിക മേഖലകളില്‍ മികവ് പുലര്‍ത്തിയെങ്കിലും മോശം തിരക്കഥയും സംഭാഷണവും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. മികച്ച ദൃശ്യാനുഭവം സമ്മാനിച്ച യുദ്ധരംഗമടക്കമുള്ള ആദ്യ പകുതി ഏറെ പ്രതീക്ഷ പകര്‍ന്നെങ്കിലും രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നും, വി.എഫ്.എക്സിന്റെ തിയേറ്റര്‍ അനുഭവത്തിനായി മാത്രം കാണേണ്ട സിനിമയായി മരക്കാര്‍ മാറിയെന്നും സമൂഹമാധ്യമങ്ങളിലെ റിവ്യൂകള്‍ പറയുന്നു.

