

ആലുവ: കേന്ദ്ര മാതൃകയില്‍ സംസ്ഥാനവും പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുക എന്നാവശ്യപ്പെട്ട് ബി ജെ പി പ്രതിഷേധ ധര്‍ണ നടത്തി. നെടുമ്പാശ്ശേരി മണ്ഡലത്തിന്റെ പ്രതിഷേധ ധര്‍ണ്ണ ചെങ്ങമനാട് ദേശം കവലയില്‍ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് അധ്യക്ഷത വഹിച്ചു ഉല്ലാസ് കുമാര്‍ ഉദഘാടനം ചെയ്തു.

മഹിള മോര്‍ച്ച ജില്ലാ അധ്യക്ഷ ഡോ. രജന ഹരീഷ്, ജില്ലാ ഐ ടി കണ്‍വീനര്‍ സേതുരാജ് ദേശം, ലത ഗംഗാധരന്‍, സി സുമേഷ്, സരസ്വതി ഗോപാലകൃഷ്ണന്‍, ഷണ്‍മുഖന്‍, കെ ജി ഹരിദാസ്, എ കെ അജി, വാര്‍ഡ് അംഗം ടി എന്‍ സിന്ധു, ഒ സി ഉണ്ണി, വിഷ്ണു, കണ്ണന്‍ തുരുത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
