റോഡ് വികസനത്തിന് എതിരു നില്‍ക്കുന്നവര്‍ വികസനം ആഗ്രഹിക്കാത്തവരെന്ന്

Web Desk
1 Min Read

ആലുവ: തോട്ടക്കാട്ടുകര ആലങ്ങാട് റോഡ് വീതി കൂട്ടുന്നതിനെതിരെ നില്‍ക്കുന്നവര്‍ നാടിന്റെ വികസനം ആഗ്രഹിക്കാത്തവരാണെന്ന് നാട്ടുകാര്‍. ഏകദേശം പത്തോളം വീട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും മാത്രം ചെറിയ തോതില്‍ സ്ഥലം നഷ്ടപ്പെടുമെങ്കിലും നാടിന്റെ വികസനത്തിലേക്കുള്ള വഴി തുറക്കലായിരിക്കും റോഡ് വീതിയാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു. നഷ്ടമാകുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാണെന്ന് അറിയിച്ചിച്ചും ചിലര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

city exchange

റോഡിന് 12 മീറ്റര്‍ വീതിയാകുന്നതോടെ പ്രദേശത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും ഗതാഗത തടസ്സങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാനാവുമെന്നും അപടങ്ങള്‍ തടയാനാവുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നാടിന്റെ വികസന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന ചിലരുടെ കുല്‍സിത ശ്രമങ്ങളാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

Share This Article
Leave a Comment
error: Content is protected !!