ബന്ധങ്ങള്‍ ഊഷ്മളമാക്കി ഖത്തറും സൗദിയും

Web Desk
1 Min Read

ദോഹ:

city exchange

ഉഭയകക്ഷി നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ സൗദി-ഖത്തര്‍ ധാരണ. ഖത്തര്‍ അമീറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ആറാമത് ഖത്തര്‍,സൗദി സംയുക്ത സഹകരണ സമിതി യോഗത്തിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ദൃഢമാക്കാന്‍ തീരുമാനമെടുത്തത്. വാണിജ്യ,വ്യവസായ നിക്ഷേപ മേഖലകളില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഡപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ അമീറിന്റെ പേഴ്സണല്‍ പ്രതിനിധി ശൈഖ് ജാസിം ബിന്‍ അല്‍താനി, പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുലസീസ് അല്‍താനി എന്നിവരും സൗദി മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2022 ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!