നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Web Desk
1 Min Read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്ര മോദി എന്ന പേരിലുള്ള അക്കൗണ്ടാണ് ഞായറാഴ്ച പുലര്‍ച്ചെ ഹാക്ക് ചെയ്തത്. ഒരു മണിക്കൂറിന് ശേഷം ട്വിറ്റര്‍ ഹാന്റില്‍ തിരിച്ചു പിടിച്ചു. നരേന്ദ്ര മോദിയുടെ അക്കൗണ്ടില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയെന്നാണ് ട്വീറ്റ് ചെയ്തത്.

city exchange

ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിനെ അറിയിച്ചതിനു പിന്നാലെ ട്വിറ്റര്‍ പ്രശ്നം പരിഹരിക്കുകയും അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്യുകയുമായിരുന്നു.

ഹാക്ക് ചെയ്യപ്പെട്ട ഒരു മണിക്കൂര്‍ നേരത്തിനുള്ളില്‍ വന്ന ട്വീറ്റുകള്‍ അവഗണിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷണം പ്രഖ്യാപിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!