
ദുബൈ: എക്സ്പോ 2020 ലോകശ്രദ്ധയാകര്‍ഷിക്കുന്നതിനിടെ വാര്‍ഷിക ദുബൈ ഷോപ്പിങ് ഫെസ്റ്റിവെല്ലായ ഡി.എസ്.എഫിന് ഇന്നലെ തുടക്കമായി. ബല്‍ഖീസ് ഫാത്തിയുടെയും മുഹമ്മദ് ഹമാക്കിയുടെയും തത്സമയ പ്രകടനങ്ങളും ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റേജ് ഇന്റഗ്രേഷനുകളും ബുര്‍ജ് ഖലീഫ ലൈറ്റ് ഷോയും ഡാന്‍സിങ് ഫൗണ്ടനുകളും ഉള്‍പ്പെടുന്ന ഔദ്യോഗിക ഉദ്ഘാടനമാണ് ബുര്‍ജ് പാര്‍ക്കില്‍ നടന്നത്.വര്‍ണാഭവും വിസ്മയങ്ങളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമൊരുക്കിയാണ് 27ാം ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായത്.
47 ദിവസം നീണ്ട് നില്‍ക്കുന്ന ഷോപ്പിംഗ് മേളയില്‍ സന്ദര്‍ശകര്‍ക്കായി നിരവധി ഓഫറുകളും സമ്മാനങ്ങളും നേടാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഡി എസ് എഫ് ഡ്രോണ്‍,ലൈറ്റ് ഷോ ദിവസവും വൈകിട്ട് 7 മണി മുതല്‍ 9 :30 വരെ നടക്കും. ഐന്‍ ദുബൈയില്‍ ലൈറ്റ് ഷോ അനുബന്ധമായി അരങ്ങേറും.ഡി.എസ്.എഫിന്റെ ഉദ്ഘാടന കരിമരുന്ന് പ്രയോഗം ഇന്ന് ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, അല്‍സീഫ്, ദുബൈ ക്രീക്ക്, ദി ദുബൈ ഫ്രെയിം, ലാമെര്‍ എന്നിവിടങ്ങളില്‍ നടക്കും. ഡിസംബര്‍ 22 വരെ ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ ദിവസേന വെടിക്കെട്ട് പ്രദര്‍ശനങ്ങളും നടക്കും.ജനുവരി 30നാണ് മേള സമാപിക്കുക. 75 ദിര്‍ഹം മുതലാണ് ടിക്കറ്റ റേറ്റ.്

