

ദോഹ: ഖത്തര് ദേശീയ ദിനത്തിന് ആദരവര്പ്പിച്ച് ഗൂഗ്ള് ഡൂഡ്ല്. നീലാകാശത്തിലേക്കുയര്ന്നു നില്ക്കുന്ന അര്ധവൃത്ത നിര്മിതിയില് പാറിപ്പറക്കുന്ന ഖത്തര് പതാകയാണ് ഗൂഗ്ള് ഇന്ന് ഡൂഡ്ലാക്കിയിരിക്കുന്നത്. കത്തര് ദൗകളിലായാണ് കാറ്റില് പറക്കുന്ന പതാക സ്ഥാപിച്ചിരിക്കുന്നത്.

രാജ്യത്തെ ഒന്നിപ്പിച്ച 143 വര്ഷത്തിനുള്ള ആദരവിന്റെ ഭാഗമായി ഗൂഗ്ള് ഖത്തര് ദേശീയദിനം ആഘോഷിക്കുന്നെന്നും സ്ഥാപകദിനമെന്നുകൂടിയാണ് ഈ ദിനം അറിയപ്പെടുന്നതെന്നും ഗൂഗ്ള് ഡൂഡ്ല് വിശദീകരണത്തില് പറയുന്നു.
ദേശീയ ദിനാശംസകളും ഗൂഗ്ള് നേരുന്നുണ്ട്.
