തിരുവനന്തപുരം ജില്ല കാമ്പസ് അസംബ്ലി പ്രൗഢമായി

Web Desk
1 Min Read

തിരുവനന്തപുരം: ‘ലെറ്റ്‌സ് സ്മൈല്‍ ഇറ്റ്‌സ് ചാരിറ്റി’ എന്ന പ്രമേയത്തില്‍ എസ് എസ് എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് അസംബ്ലിക്ക് പരിസമാപ്തി. കോവളം കെ ജെ ജെ എം ആനിമേഷന്‍ സെന്ററില്‍ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ സ്ഥിരം ക്ഷണിതാവ് വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

city exchange

ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്നായി നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രമേയവതരണം, പ്രഭാഷണം, ചര്‍ച്ച, പാനല്‍ ഡിസ്‌കഷന്‍, സൗഹൃദചിന്ത് തുടങ്ങി വിവിധ സെഷനുകളിലായി എസ് എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം മാവൂര്‍, എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ നസ്‌റുദ്ധീന്‍ ആലപ്പുഴ, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാന്‍ സഖാഫി, സംസ്ഥാന കാമ്പസ് സിന്‍ഡിക്കേറ്റ് അംഗം മുഹമ്മദ് റമീസ്, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ്, ഹുസൈന്‍ മദനി, മുഹമ്മദ് അന്‍സര്‍ ജൗഹരി, ഷിനാസ് വള്ളക്കടവ്, ജില്ലാ കാമ്പസ് സിന്‍ഡിക്കേറ്റ് അംഗം ശബീര്‍ നൂറാനി, കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഷമീര്‍ നൂറാനി എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!