മോഷ്ടിച്ച മൊബൈലുകള്‍ വാങ്ങി വില്‍ക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വാങ്ങി വില്‍ക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മുസ്തക്കിന്‍ മൊല്ല (31), നോയിഡ സ്വദേശി ബിലാല്‍ ബിശ്വാസ് (41), മുര്‍ഷിദാബാദ് സ്വദേശി ലാല്‍ മുഹമ്മദ് മണ്ഡല്‍ (36) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

ആലുവ എടയപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ക്രിസ്റ്റിന്‍ രാജിന്റെ സുഹൃത്തുക്കളാണിവര്‍. ഇയാള്‍ മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇവര്‍ക്കാണ് കൈമാറുന്നത്. തുടര്‍ന്ന് ഇവര്‍ തൊഴിലാളികള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.

മുസ്തക്കിന്‍ മൊല്ലയും ബിലാല്‍ വിശ്വാസും എടയപ്പുറത്താണ് താമസിക്കുന്നത്. മോഷണം നടത്തിയ ഫോണ്‍ പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

- Advertisement -
Ad image

പ്രത്യേക അന്വേഷണ സംഘത്തില്‍ ഡി വൈ എസ് പി പി പ്രസാദ്, ഇന്‍സ്‌പെക്ടര്‍മാരായ എം എം മഞ്ജുദാസ്, ആര്‍ രഞ്ജിത്ത്, എസ് ഐമാരായ റിന്‍സ് എം തോമസ്, എസ് എസ് ശ്രീലാല്‍, സി പി ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ എം മനോജ്, അബ്ദുല്‍ മനാഫ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!