

നെടുമ്പാശ്ശേരി: ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ചെങ്ങമനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനജാഗരണ്‍ അഭിയാന് പദയാത്ര 22ന് ബുധനാഴ്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് ദേശം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യും.

ജനങ്ങള്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തുക എന്ന ജനാധിപത്യ ഉത്തരവാദിത്തം ഏറ്റെടുത്തു വിലക്കയറ്റത്തിനും പെട്രോള്‍ ഡീസല്‍ വിലവര്ധനവിനെതിരെയും പ്രഖ്യാപിച്ച പദയാത്ര അന്‍വര്‍ സാദത്ത് എം എല്‍ എ നയിക്കും. വൈകിട്ട് ആറു മണിക്ക് ചെങ്ങമനാട് ജംഗ്ഷനില്‍ നടക്കുന്ന സമാപന സമ്മേളനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും.

കോണ്‍ഗ്രസിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ചെങ്ങമനാട് മണ്ഡലം കോണ്‍ഗ്രസ് ഐ പ്രസിഡന്റ് ഷെരീഫ് ഹാജി അറിയിച്ചു.
