ബുര്‍ജ് ഖലീഫയിലെ 112-ാം നിലയില്‍ ‘തീപിടിത്തം’

Web Desk
1 Min Read

ദുബൈ: ബുര്‍ജ് ഖലീഫയിലെ 112-ാം നിലയിലുണ്ടായ തീപിടിത്തം അധികൃതര്‍ 10 മിനിറ്റിനുള്ളില്‍ അണച്ചു. സുരക്ഷിതമായ പുതുവത്സരാഘോഷത്തിനുള്ള തയ്യാറെടുപ്പിനായി ദുബായ് സിവില്‍ ഡിഫന്‍സ് നടത്തിയ ഫയര്‍ ആന്‍ഡ് ഇക്വയേഷന്‍ ഡ്രില്ലിന്റെ ഭാഗമായിരുന്നു തിങ്കളാഴ്ചത്തെ ഓപ്പറേഷന്‍. ബുര്‍ജ് ഖലീഫയുടെ ഒരു നിലയില്‍ തീപിടിത്തമുണ്ടായതായി ഓപ്പറേഷന്‍സ് റൂമിന് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് രാവിലെ 10 മണിയോടെ ഡ്രില്‍ ആരംഭിച്ചത്.

city exchange

ഫയര്‍ അലാറം അടിച്ചതോടെ ജീവനക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. സബീല്‍ സിവില്‍ ഡിഫന്‍സ് സ്റ്റേഷനില്‍ നിന്നുള്ള റെസ്‌പോണ്‍സ് ടീമുകള്‍ നാല് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി, 112-ാം നിലയില്‍ ഉണ്ടായ തീപിടിത്തം വെറും 10 മിനിറ്റിനുള്ളില്‍ അണച്ചു. 2022-നെ സ്വാഗതം ചെയ്യുന്നതിനായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറില്‍ അതിമനോഹരമായ കരിമരുന്ന് പ്രയോഗങ്ങളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും കാണാം.

Share This Article
Leave a Comment
error: Content is protected !!