ഓട്ടോ,ടാക്‌സി തൊഴിലാളികള്‍ 30 ന് പണിമുടക്കും

Web Desk
1 Min Read

കോഴിക്കോട്: ഈ മാസം 30ന് ഓട്ടോ,ടാക്‌സി തൊഴിലാളികള്‍ സംസ്ഥാനത്ത് പണിമുടക്കും.നിരക്ക് പുതുക്കി നിശ്ചയിക്കുക, ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അവസാനമായി സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടിയത് 2018 ഡിസംബറിലാണ്. അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്നതിന്റെയും ഇന്ധനവില വര്‍ധനയുടേയും സാഹചര്യത്തില്‍ നാളുകളായി ഓട്ടോ-ടാക്‌സി മേഖല പ്രതിസന്ധിയിലാണ്. മൂന്ന് വര്‍ഷത്തിന് മുകളിലായി ഓട്ടോ ടാക്‌സി നിരക്ക് ഉയര്‍ത്തിയിട്ടെന്നും ഇനിയും നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നേരത്തെ സമരം മാറ്റിവച്ചിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!