പ്രവാസികളെ ആദരിക്കുന്ന മികച്ച പ്രവര്‍ത്തനമാണ് പ്രവാസി ഭാരതീയ ദിവസെന്ന് ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍

Web Desk
2 Min Read

ഭുവനേശ്വര്‍: ഇന്ത്യന്‍ പ്രവാസികളെ ആദരിക്കാന്‍ ചെയ്യുന്ന മികച്ച കാര്യമാണ് പ്രവാസി ഭാരതീയ ദിവസെന്ന് പ്രവാസി വ്യവസായിയും സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ പറഞ്ഞു. ഭുവനേശ്വറില്‍ ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ആദ്യ കാലത്ത് പ്രാതിനിധ്യം വളരെ കുറവായിരുന്നുവെങ്കിലും ഇപ്പോള്‍ മികച്ച പ്രാതിനിധ്യം പ്രവാസി ഭാരതീയ ദിവസില്‍ അനുഭവപ്പെടുന്നുണ്ട്. ഏകദേശം എഴുപത് രാജ്യങ്ങളില്‍ നിന്നും അംഗങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ.

ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണം രാജ്യത്തെ ശക്തമാക്കുന്നുണ്ട്. 125 മില്യന്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് വന്നത്. 2022ല്‍ 110 മില്യന്‍ ഡോളറായിരുന്നതാണ് ഇപ്പോള്‍ ഇത്രയായിരിക്കുന്നത്.

ജി സി സി രാജ്യങ്ങളില്‍ നിന്നും ഏകദേശം 30 ശതമാനത്തോളമാണ് ഇന്ത്യയിലേക്ക് വിദേശ പണം എത്തുന്നത്. എന്നാല്‍ യു എസ്, യൂറോപ്പ്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പണം അയക്കാറില്ല. ജി സി സി രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലേക്ക് വരുന്നത്.

- Advertisement -
Ad image

മറ്റുള്ള രാജ്യങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ വരുന്നുണ്ടെങ്കിലും അവിടങ്ങളിലേക്ക് പോകുന്നവര്‍ തങ്ങളുടെ കുടുംബത്തെ കൊണ്ടുപോകുകയും പിന്നീട് അവിടെ തന്നെ ജീവിക്കുകയുമാണ് ചെയ്യുന്നത്.

വിദ്യാഭ്യാസത്തിനും മറ്റുമായി പ്രതിവര്‍ഷം ലക്ഷക്കണക്കിന് പേര്‍ വിദേശങ്ങളിലേക്ക് പോകുന്നുണ്ട്. അത്തരത്തില്‍ വലിയ തുക ഇന്ത്യക്ക് പുറത്തേക്കും പോകുന്നുണ്ട്.

നിലവിലുള്ള സ്ഥിതിവിശേഷം നോക്കുമ്പോള്‍ പലരും ഇന്ത്യയിലേക്ക് മടങ്ങി വരുന്നതും കാണുന്നുണ്ട്. പല രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഇന്ത്യക്കാര്‍ മടങ്ങുന്നുണ്ട്.

ഇന്ത്യയിലെ ജനസംഖ്യയാണ് രാജ്യത്തിന്റെ സമ്പത്ത്. ജനസംഖ്യയില്‍ 65 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരാണെന്നത് വലിയ മികവാണ്. അടുത്ത പത്തോ പതിനഞ്ചോ വര്‍ഷത്തേക്ക് യംഗസ്റ്റ് കണ്‍ട്രി എന്ന രീതിയില്‍ വളരുന്നത് ശോഭനമായ ഭാവിയാണ്.

ഏതൊരു കമ്പോളവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്ലാവരും ഉറ്റുനോക്കുന്നതുമാണ്. ഇതെല്ലാം പ്രവാസി ഭാരതീയരെ ആദരിക്കുന്നത് മികച്ച നിലപാടാണ്.

പ്രവാസി ഭാരതീയ ദിവസ് ഒഡീഷയില്‍ നടത്തിയത് സംസ്ഥാനത്തിന് കൂടുതല്‍ ഗുണകരമാകും. മികച്ച ടൂറിസ്റ്റ് കേന്ദ്രമാണ് ഒഡീഷയെങ്കിലും അത് മികച്ച രീതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല. നല്ല ബീച്ചുകളും നല്ല ഭക്ഷണവും ഇവിടെ ലഭ്യമാകുന്നുണ്ട്.

തുടര്‍ച്ചയായി നാലാമത്തെ പ്രവാസി ഭാരതീയ ദിവസത്തിലാണ് പങ്കെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാരാണസിയിലും ജയ്പൂരിലും ഇന്‍ഡോറിലുമാണ് പങ്കെടുത്തത്. അവിടങ്ങളിലൊക്കെ വളരെ മികച്ച രീതിയില്‍ നടത്തിയത് കണ്ടിരുന്നു. ഭൂവനേശ്വറില്‍ ചെറിയൊരു കോര്‍ഡിനേഷന്‍ പ്രശ്‌നം തോന്നിയെന്നും അദ്ദേഹം വിശദമാക്കി.

Share This Article
Leave a Comment
error: Content is protected !!