പ്രവാസികളുടെ കോവിഡ് കരുതല്‍ ആരും മറക്കില്ല:മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

Web Desk
1 Min Read

അത്തോളി:

city exchange

ഗള്‍ഫ് നാടുകളില്‍ തൊഴില്‍ ചെയ്യുന്ന അത്തോളിക്കാരുടെ ക്ഷേമ സംഘടന അത്തോളി പ്രവാസി അസോസിയേഷന്റെ മുന്നാം വാര്‍ഷികവും പ്രവാസികളുടെ സംരംഭമായ അപെക്‌സ് ഡിറ്റര്‍ജന്റ് പ്രൊഡക്ടിന്റെ ഒന്നാം വാര്‍ഷികവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു.കോവിഡ് ദുരിത കാലത്ത് സര്‍ക്കാറിനൊപ്പം കൈകോര്‍ക്കാന്‍ പ്രവാസികള്‍ ഒപ്പമുണ്ടായത് ആരും വിസ്മരിക്കില്ലന്ന് മന്ത്രി പറഞ്ഞു.അത്തോളി കണ്ണി പൊയില്‍ അപെക്‌സ് നഗറിലാണ് അത്തോളിയിലെ പ്രവാസികളുടെ സംഗമം ഒരുക്കിയത്. അഡ്വ. സച്ചിന്‍ ദേവ് എം എല്‍ എ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രന്‍ , വാര്‍ഡ് മെമ്പര്‍മാരായ സുനീഷ് നടുവിലയില്‍,ശാന്തിമാവീട്ടില്‍, സാജിത ടീച്ചര്‍, അസോസിയേഷന്‍ ചെയര്‍മാന്‍ ഒടുക്കല്‍ ഹിഫ്‌സുള്‍ റഹ്‌മാന്‍ , അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍ പാണക്കാട് സംബന്ധിച്ചു.തുടര്‍ന്ന് പ്രവാസി സഹകരണ സംരംഭങ്ങള്‍ – വികസനത്തിന്റെ ജനകീയ ബദല്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹ്ബൂബ് മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി ബന്ധു ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി ഷംസുദ്ദീന്‍ വിഷയവതരണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ , അസിസ്റ്റന്റ് രജിസ്ടര്‍ പി ശശികുമാര്‍ , കേരള പത്രപ്രവര്‍ത്ത യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ , വി.കെ ആദര്‍ശ് എന്നിവര്‍ പങ്കെടുത്തു.
മാധ്യമ പ്രവര്‍ത്തകന്‍ കെ. കെ. മൊയ്തീന്‍ കോയ മോഡറേറ്ററായിരുന്നു.വൈകുന്നേരം നടന്ന സാംസ്‌കാരികോത്സവത്തില്‍ ഗാന രചയിതാവ് രമേശ് കാവില്‍ മുഖ്യതിഥിയായി.സ്വാഗത സംഘം ചെയര്‍മാന്‍ ശ്രുതി ശ്രീധരന്‍ അധ്യക്ഷനായി. ബഷീര്‍ തിക്കോടി, സാജിത് കോറോത്ത് , ടി.കെ മോഹനന്‍ , എം കെ ആരിഫ് ,എന്‍ ആര്‍ സുരേഷ് , സി കെ ദിനേശ് എന്നിവര്‍ സംബന്ധിച്ചു.തുടര്‍ന്ന് പ്രദേശവാസികളുടെ കലാവിരുന്നും ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് മജീഷ് കാരായാടും സംഘത്തിന്റെയും വാമൊഴിച്ചിന്തും അവതരിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!