വാക്‌സിന്‍ രണ്ടാം ഡോസെടുത്ത് ഒന്‍പത് മാസം കഴിഞ്ഞവരുടെ ഗോള്‍ഡ് ഫ്രെയിം നഷ്ടമാകും

Web Desk
1 Min Read

ദോഹ: കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞാല്‍ ഇഹ്തിറാസ് ആപ്പിലെ ഗോള്‍ഡ് ഫ്രെയിം നഷ്ടമാകും. അംഗീകൃത വാക്‌സിന്റെ രണ്ടാം ഡോസ് കഴിഞ്ഞ ആറു മാസത്ിതന് ശേഷം കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി കുറയാന്‍ തുടങ്ങുന്നതിന് വ്യക്തമായ മെഡിക്കല്‍ തെളിവുകളുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതുകൊണ്ടുതന്നെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണം.

city exchange

രണ്ടാമത്തെ ഡോസിന് ശേഷം 12 മാസം വരെ അനുവദിച്ചിരുന്ന സാധുത ഒന്‍പത് മാസത്തിലേക്ക് കുറച്ചു. 2022 ഫെബ്രുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. ഫൈസര്‍, ബിയോടെക്്, മൊഡേണ, ആസ്ട്രാസെനക്ക തുടങ്ങി ഏത് കോവിഡ് വാക്‌സിനും രണ്ടാം ഡോസെടുത്തവര്‍ സമയപരിധിക്കു ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ വാക്‌സിന്‍ ചെയ്യാത്തവരായാണ് കണക്കാക്കുക. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയാണെങ്കില്‍ ഗോള്‍ഡന്‍ ഫ്രെയിം ഒന്‍പത് മാസത്തേക്ക് നിലനില്‍ക്കും.

കോവിഡ് ഒമിക്രോണ്‍ വകഭേദം ഖത്തറില്‍ കണ്ടെത്തിയതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യം ശക്തമാക്കിയിട്ടുണ്ട്. വൈറസിനെതിരായ പോരാട്ടം വളരെ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും കാലതാമസമില്ലാതെ ബൂസ്റ്റര്‍ വാക്‌സിന്‍ ലഭ്യമാക്കും. ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നതായി മന്ത്രാലയം പ്രസ്താവിച്ചു.

- Advertisement -
Ad image

ആറുമാസത്തിലേറെ മുമ്പ് രണ്ടാം ഡോസ് വാക്‌സിനെടുത്തവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്കുന്നത്. ഇതുവരെ 240,000ലധികം ബൂസ്റ്റര്‍ വാക്‌സനുകള്‍ ഖത്തറില്‍ നല്കിക്കഴിഞ്ഞു. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബു ഗാര്‍ണില്‍ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി സെക്ടര്‍ തുറക്കുന്നതോടെ ദേശീയ കോവിഡ് വാക്‌സിന്‍ പ്രോഗ്രാമിന്റെ ശേഷി ഗണ്യമായി വര്‍ധിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സൗകര്യം 2022 ജനുവരി ഒന്‍പതിന് തുറക്കുക. പ്രതിദിനം മുപ്പതിനായിരം വാക്‌സിന്‍ ഡോസുകള്‍ വരെ നല്കാനുള്ള ശേഷി കേന്ദ്രം നല്കും.

Share This Article
Leave a Comment
error: Content is protected !!