ഇത്തരം ടെലി കമ്മ്യൂണിക്കേഷന്‍സ് ഉപകരണങ്ങള്‍ കണ്ടെത്തിയാല്‍ സൗദിയില്‍ ഇനി 2.5 കോടി റിയാല്‍ പിഴ

Web Desk
1 Min Read

റിയാദ്: ടെലി കമ്മ്യൂണിക്കേഷന്‍സ് ഉപകരണങ്ങളുടെ വില്‍പ്പനയും വിതരണവും നിയന്ത്രണവിധേയമാക്കുന്നതിന് ശക്തമായ നടപടികളുമായി സൗദി അറേബ്യ. ഇതിനായി ഏര്‍പ്പെടുത്തിയ ഇളവ് അവസാനിച്ചു. പ്രാദേശിക മാര്‍ക്കറ്റുകളില്‍ ഇത്തരം ഉപകരണങ്ങള്‍ കണ്ടെത്തിയാല്‍ പരമാവധി 2.5 കോടി റിയാല്‍ പിഴ ഈടാക്കുന്നത് ആരംഭിച്ചു.

city exchange

ലൈസന്‍സില്ലാത്ത ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും അനധികൃത നെറ്റ്‌വര്‍ക്ക് ബൂസ്റ്ററുകളുമാണ് വിലക്കിയത്. ഇവയുടെ വിതരണം, വില്‍പ്പന തുടങ്ങിയവയൊന്നും പാടില്ല. ഇത്തരം ഉപകരണങ്ങള്‍ സംഭരിച്ചുവെച്ചവര്‍ക്ക് നിയമവിധേയമാക്കാന്‍ 60 ദിവസത്തെ ഇളവ് അനുവദിച്ചിരുന്നു.

റേഡിയോ തരംഗത്തിന് വിഘാതം സൃഷ്ടിക്കുന്നതും മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് നിയമവിരുദ്ധ നെറ്റ്‌വര്‍ക്ക് ബൂസ്റ്ററുകള്‍. നിലവാരം കുറഞ്ഞ ഇവക്ക് സമീപത്തുണ്ടാകുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും.

Share This Article
Leave a Comment
error: Content is protected !!