ഞെട്ടും; വണ്‍ ബില്യന്‍ മീല്‍സ് ചാരിറ്റി ലേലത്തില്‍ ദുബൈ നമ്പര്‍ പ്ലേറ്റ് വിറ്റുപോയത് വന്‍ തുകയ്ക്ക്

Web Desk
2 Min Read

ദുബൈ: ദരിദ്ര ജനകോടികള്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള പദ്ധതി വണ്‍ ബില്യന്‍ മീല്‍സിനു വേണ്ടിയുള്ള ചാരിറ്റി ലേലത്തില്‍ ദുബൈ ലൈസന്‍സ് നമ്പര്‍ പ്ലേറ്റും യു എ ഇ നമ്പര്‍ മൊബൈല്‍ നമ്പറുകളും വിറ്റുപോയത് വന്‍ തുകയ്ക്ക്. 2030 ആകുമ്പോഴേക്കും പട്ടിണി ഇല്ലാതാക്കാനുള്ള യു എന്‍ സുസ്ഥിരതാ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ദരിദ്രരായവര്‍ക്ക് ഒരു ബില്യന്‍ ഭക്ഷണം നല്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

city exchange

ദുബൈ ലൈസന്‍സ് നമ്പര്‍ പ്ലേറ്റ് എ എ 8നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്- 35 മില്യന്‍ ദിര്‍ഹം. അതായത് 9.5 ബില്യന്‍ ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏകദേശം അറുപത്തിയെട്ടേ മുക്കാല്‍ കോടി രൂപയിലധികം നല്കിയാണ് നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്.

യു എ ഇ മൊബൈല്‍ നമ്പറുകള്‍ക്കും കിട്ടി കൈ നിറയെ പണം. 054 999 9999 എന്ന നമ്പറിന് അഞ്ച് മില്യന്‍ ദിര്‍ഹം അഥവാ 1.4 മില്യന്‍ ഡോളറാണ് ലഭിച്ചത്. പത്തു കോടിയോളം ഇന്ത്യന്‍ രൂപ വരും ഈ നമ്പറിന്റെ വില. 056 9999995 എന്ന ഫോണ്‍ നമ്പറിന് 150,000 ദിര്‍ഹവും 056 556 6666 എന്ന നമ്പറിന് 160,000 ദിര്‍ഹവും ഉള്‍പ്പെടെ വന്‍തുക സമാഹരിക്കാനായി.

- Advertisement -
Ad image

എഫ് 55, വി 66, വൈ 66 എന്നീ ലൈസന്‍സ് പ്ലേറ്റുകള്‍ക്ക് നാല് ദശലക്ഷം ദിര്‍ഹമാണ് ലഭിച്ചത്.

ലൈസന്‍സ് പ്ലേറ്റുകളുടേയും ഫോണ്‍ നമ്പറുകളുടേയും ലേലത്തില്‍ രണ്ടു മണിക്കൂറിനകം 52 മില്യന്‍ ദിര്‍ഹമാണ് സമാഹരിച്ചത്. യു എ ഇ വാര്‍ത്താ ഏജന്‍സി വാമിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വണ്‍ ബില്യന്‍ മീല്‍സ് പദ്ധതിക്കായി ഇതിനകം 391 ദശലക്ഷം ദിര്‍ഹമാണ് സമാഹരിച്ചത്.

യു എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിംഗ് റീജ്യണല്‍ നെറ്റ്‌വര്‍ക്ക്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യുമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, യു എന്‍ ഹൈക്കമ്മീഷണര്‍ എന്നിവയുടെ ഏകോപനത്തോടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്‌സ് പ്രൊജക്ടാണ് വണ്‍ ബില്യന്‍ മീല്‍സ് സംരംഭത്തിന് തുടക്കമിട്ടത്. മറ്റു പ്രാദേശിക ചാരിറ്റികളുമായി ചേര്‍ന്ന് യു എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ്, യു എ ഇ ഫുഡ്ബാങ്ക് എന്നിവയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!