

കൊച്ചി: ലെനയെ കേന്ദ്ര കഥാപാത്രമാക്കി റഹിം ഖാദര്‍ സംവിധാനം ചെയ്യുന്ന ‘വനിത’ സിനിമയുടെ ചിത്രീകരണം എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പുരോഗമിക്കുന്നു. ഗ്യാലറി വിഷന്റെ ബാനറില്‍ ഷറഫ് ഗ്യാലറിയും ജബ്ബാര്‍ മരക്കാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടി ഷമീര്‍ മുഹമ്മദ് ആണ് ഛായാഗ്രാഹകന്‍.

ലെനയെ കൂടാതെ സജിത മഠത്തില്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. മെന്റ്റോസ് ആന്റണി, സിബു സുകുമാരന്‍, മില്ട്ടന് തോമസ്, ഷറഫ് കരിപടന്ന, ബാബുരാജ് ഹരിശ്രീ, സമദ് ഉസ്മാന്, ബിബിന്‍ തൊടുപുഴ, അബ്ബാസ് പാണവള്ളി, നിതീഷ് മുരളി, നിഷാദ് ഹംസ, ഫസല്‍, ജിജോ വി റെജി, ഷഹബാസ് എം എച്ച് ഡി എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.
