പ്രവാസികളുടെ ക്വാറന്റൈന്‍; ഐ സി എഫ് അധികൃതര്‍ക്ക് കത്തയച്ചു

Web Desk
1 Min Read

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അശാസ്ത്രീയവും വിവേചനവുമായതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ കല്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ആവശ്യപ്പെട്ടു. ഇത് സംബന്ധമായി കേരള മുഖ്യമന്ത്രിക്കും കേന്ദ്ര സഹമന്ത്രിക്കും കത്തയച്ചു.

city exchange

വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവരും ശേഷം പി സി ആര്‍ ടെസ്റ്റ് നടത്തിയവരാണ് യാത്ര ചെയ്യുന്നത്. ഇന്ത്യയിലെ വിമാനത്താവളത്തിലും കേവിഡ് ടെസ്റ്റ് നടത്തിയാണ് പുറത്ത് കടക്കുന്നത്.

ഒമിക്രോണ്‍ വ്യാപനം കുറവുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈനും വ്യാപനം കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് അതിര്‍ത്തികള്‍ തുറന്നിടുകയും ചെയ്യുന്ന നടപടി വിവേചനമാണ്. സമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും സമ്മേളനങ്ങള്‍ക്കും ഉദ്ഘാടന മഹാമഹങ്ങള്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ പ്രവാസികളുടെ മേല്‍ എല്ലാം കെട്ടിവെക്കുന്നത് നീതികേടാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ഐ സി എഫ് കത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!