ജിദ്ദ സുരക്ഷാ വികസന ഉച്ചകോടി അവസാനിച്ചു

Web Desk
1 Min Read

ജിദ്ദ: ജിദ്ദ സുരക്ഷാ വികസന ഉച്ചകോടി സമാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ജിദ്ദ സുരക്ഷാ വികസന ഉച്ചകോടി നടത്തിയത്.

city exchange

എണ്ണ ഉത്പാദന ശേഷി 13 ദശലക്ഷം ബാരലായി സൗദി ഉയര്‍ത്തുമെന്നും ഉത്പാദനം വര്‍ധിപ്പിക്കാനുള്ള അധികശേഷി ഇല്ലെന്നും യു എസ്- അറബ് ഉച്ചകോടിയില്‍ സൗദി കിരീടാവകാശി അറിയിച്ചു. ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍, കാലാവസ്ഥാ വ്യതിയാനം, പാരീസ് ഉടമ്പടി, സുസ്ഥിര വികസനം കൈവരിക്കുന്നതിന് അവ യാഥാര്‍ഥ്യബോധത്തോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണെന്നും കാര്‍ബണ്‍ പുറന്തള്ളുന്നതില്‍ നെറ്റ് ന്യൂട്രാലിറ്റിയിലെത്താനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ അറഇയിച്ചു. ഇറാനോട് കൂടുതല്‍ സഹകരിക്കണമെന്നും പ്രാദേശിക കാര്യങ്ങളില്‍ ഇടപെടരുതെന്ന ആവശ്യവും സൗദി കിരീടാവകാശി മുന്നോട്ടുവെച്ചു.
മിഡില്‍ ഈസ്റ്റില്‍ സജീവ പങ്കാളിയായി അമേരിക്ക തുടരുമെന്നു പറഞ്ഞ ജോ ബൈഡന്‍ ഗള്‍ഫ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മേഖലയുടെ നല്ല ഭാവി കെട്ടിപ്പടുക്കുന്നതില്‍ അമേരിക്ക കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അറിയിച്ചു. ഇറാനെ ആണവായുധങ്ങള്‍ നേരിടുന്നതില്‍ നിന്ന് തടയാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയും ബൈഡന്‍ സ്ഥിരീകരിച്ചു. യമനില്‍ രാഷ്ട്രീയ പരിഹാരത്തിനായി സൗദി അറേബ്യയുമായും ഒമാനുമായും യു എസ് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.
യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് കോഓപറേഷന്‍ അഫയേഴ്‌സ് ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിന്‍ താരിഖ് അല്‍ സൈദ്, കുവൈത്ത് കിരീടാവകാശി മിശാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ബഹറൈന്‍ കിരീടാവകാശി ശൈഖ് സല്‍മാന്‍ ബിന്‍ ഹമദ്, ഒമാന്‍ ഉപപ്രധാനമന്ത്രിയും സുല്‍ത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരീഖ് അല്‍ സെയ്ദ്, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ജോ ബൈഡന്‍ സൗദിയില്‍ നിന്നും മടങ്ങി.

Share This Article
Leave a Comment
error: Content is protected !!