

ദോഹ: അല്‍ ഹിലാലിലും അബൂ ഹമൂറിലും ഖത്തര്‍ ചാരിറ്റി പുതിയ ശാഖകള്‍ ആരംഭിച്ചു. സഹായങ്ങള്‍ നല്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ ഓഫിസുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ഖത്തര്‍ ചാരിറ്റി റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്റ് മീഡിയ സെക്ടര്‍ സി ഇ ഒയുടെ അസിസ്റ്റന്റ് അഹമ്മദ് യൂസുഫ് ഫഖ്‌റൂ ഉദ്ഘാടനം നിര്‍വഹിച്ചു.
