അരനൂറ്റാണ്ട് തികയുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേള 13ന് തുടങ്ങും

Web Desk
2 Min Read

ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 31-ാം എഡിഷന് വ്യാഴാഴ്ച തുടക്കമാകും. 37 രാജ്യങ്ങളുടേയും 430 പ്രസാധകരുടേയും 90 ഏജന്‍സികളും പുസ്തകമേളയില്‍ പങ്കെടുക്കുമെന്ന് ജാസിം അല്‍ ബുഐനൈന്‍ പറഞ്ഞു.
സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തി കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും പുസ്തകമേളയിലേക്ക് പ്രവേശനം നല്കുകയെന്ന് മഹ അല്‍ മുഹന്നദി അറിയിച്ചു. വൈവിധ്യമാര്‍ന്നതും സമഗ്രവും പ്രാദേശിക പ്രധാനവുമായ സാംസ്‌ക്കാരിക പരിപാടികള്‍ അറബ് ലോകത്തെ ഈ മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് ജവാഹര്‍ അല്‍ ബദര്‍ വിശദീകരിച്ചു.

city exchange

2022 ജനുവരി 13ന് ആരംഭിക്കുന്ന പുസ്തകമേള ജനുവരി 22 വരെ തുടരും. സാംസ്‌ക്കാരിക മന്ത്രാലയത്തിന് കീഴില്‍ ഖത്തര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിട്ടേജിന്റെ ആഭിമുഖ്യത്തിലാണ് പുസ്തകമേള അരങ്ങേറുന്നത്.

അറിവ് വെളിച്ചമാണ് എന്ന പ്രമേയത്തില്‍ നടക്കുന്ന മേളയില്‍ എല്ലാ മേഖലയിലേയും മനുഷ്യരാശിയുടെ ഏറ്റവും പുതിയ ചിന്തയും സര്‍ഗ്ഗാത്മകതയും പ്രതിഫലിപ്പിക്കും.
ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി പത്തു മണി വരെയാണ് പുസ്തകമേള നടക്കുക. വെള്ളിയാഴ്ചകളില്‍ വൈകിട്ട് മൂന്നു മുതല്‍ രാത്രി 10 മണി വരെയാണ് സമയം.

- Advertisement -
Ad image

1972ല്‍ ആരംഭിച്ച ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ അന്‍പതാം വര്‍ഷമാണിത്. ആദ്യ കാലത്ത് രണ്ടു വര്‍ഷം കൂടുമ്പോഴായിരുന്നു പുസ്തകമേള നടത്തിയിരുന്നത്. ഖത്തറിലും അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലും നടക്കുന്ന ഏറ്റവും പഴക്കമേറിയ മേളയാണ് ദോഹയിലേത്.
ഖത്തര്‍- യു എസ് സാംസ്‌ക്കാരിക വര്‍ഷം 2021ന്റെ പശ്ചാതലത്തില്‍ നടക്കുന്ന മേളയില്‍ യു എസ് മുഖ്യാതിഥിയായിരിക്കും.

പുസ്തകമേളയില്‍ പങ്കെടുക്കുന്ന പ്രസാധക സ്ഥാപനങ്ങള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ്, ഏജന്‍സി ഫീസില്‍ ഇളവ് തുടങ്ങിയ കാര്യങ്ങള്‍ സാംസ്‌ക്കാരിക മന്ത്രാലയം അനുവദിക്കുന്നുണ്ട്. ഖത്തറി പ്രസാധക സ്ഥാപനങ്ങള്‍ക്ക് പുസ്തകമേളയില്‍ സവിശേഷ സ്ഥാനമുണ്ടായിരിക്കും.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍, ഒമാനിലെ പൈതൃക സാംസ്‌ക്കാരിക മന്ത്രാലയം, ഷാര്‍ജ ബുക്ക് അതോറിറ്റി എന്നിവയുടെ പങ്കാളിത്തം ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലുണ്ട്. ഈജിപ്ഷ്യന്‍ ജനറല്‍ ബുക്ക് ഓര്‍ഗനൈസേഷന്‍, ഈജിപ്ഷ്യന്‍ നാഷണല്‍ ലൈബ്രറി എന്നിവയോടൊപ്പം മൊറോക്കോ, അല്‍ജീരിയ, സുഡാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സാംസ്‌ക്കാരിക മന്ത്രാലയങ്ങളുടെ പങ്കാളിത്തവും മേളയുടെ പ്രത്യേകതയാണ്. അമേരിക്കന്‍ പ്രസിദ്ധീകരണശാലകള്‍ ആദ്യമായി ദോഹ പുസ്തകമേളയില്‍ പങ്കെടുക്കുന്നു എന്നതും ഈ വര്‍ഷത്തെ മേളയുടെ പ്രധാന സവിശേഷതയാണ്. ദോഹയിലെ ഇറ്റാലിയന്‍, ഫലസ്തീന്‍, സിറിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, കിര്‍ഗിസ് റിപ്പബ്ലിക്ക്, ഇന്തോനേഷ്യ, റഷ്യ എന്നീ രാജ്യങ്ങളുടെ എംബസികള്‍, അസര്‍ബൈജാന്‍ സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ പ്രാതിനിധ്യം എന്നിവ എടുത്തുപറയേണ്ടതുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന പുസ്തകമേളയില്‍ സംഘാടകശേഷിയുടെ 30 ശതമാനത്തിനായിരിക്കും പ്രവേശനം അനുവദിക്കുക. പ്രവേശനം, പുറത്തേക്കിറങ്ങല്‍ എ്ന്നിവയ്‌ക്കെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും.

മാസ്‌ക് ധരിക്കുക, ഓരോരുത്തര്‍ക്കും ഇടയില്‍ കൃത്യമായ ഒരു മീറ്റര്‍ അകലം പാലിക്കുക, കൈകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കുക തുടങ്ങി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ എല്ലാ നടപടികളും പാലിക്കും. പുസ്തകമേളയ്ക്ക് എത്താന്‍ മുന്‍കൂട്ടി ഇലക്ട്രോണിക് ലിങ്ക് വഴി സന്ദര്‍ശകര്‍ റജിസ്റ്റര്‍ ചെയ്യണം.

പുസ്തകമേള സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇഹ്തിറാസ് ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതും 12 മാസത്തില്‍ കുറയാത്ത കാളയളവില്‍ കോവിഡില്‍ നിന്്‌ന സുഖം പ്രാപിച്ചവരോ വാക്‌സിന്‍ പൂര്‍ണമായി എടുത്തവരോ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോട ആയിരിക്കണം. പുസ്തകമേള സന്ദര്‍ശിക്കാനുള്ള 48 മണിക്കൂറിനു മുമ്പ് ഇ-മെയില്‍ വഴിയും എസ് എം എസ് വഴിയും സമയം അറിയിക്കും.

Share This Article
Leave a Comment
error: Content is protected !!