ഇ-മെയില്‍, വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന പ്രിസ്‌ക്രിപ്ഷനുകള്‍ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

Web Desk
1 Min Read

ദോഹ: ഇ-മെയില്‍ വഴിയോ വാട്‌സ്ആപ്പ് ആയോ ഡോക്ടര്‍മാര്‍ അയക്കുന്ന മരുന്നു കുറിപ്പുകള്‍ സ്വീകരിക്കണമെന്ന് ഫാര്‍മസികള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന നിലവിലുള്ള സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.

city exchange

പൊതുജന താത്പര്യാര്‍ഥവും നിലവില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യവും പരിഗണിച്ച് പൗരന്മാരുടേയും താമസക്കാരുടേയും ഡോക്ടര്‍മാരുടേയും അവസ്ഥകള്‍ പ്രകാരം ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ഇ-മെയില്‍ വഴിയോ വാട്‌സ്ആപ് വഴിയോ അയക്കുന്ന മരുന്നു കുറിപ്പുകള്‍ താത്ക്കാലികമായി സ്വീകരിക്കണമെന്ന് ഫാര്‍മസി ആന്റ് ഫ്രാമസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. ആയിഷ ഇബ്രാഹിം അല്‍ നാസരിയാണ് സര്‍ക്കുലര്‍ നല്കിയത്.

ഡോക്ടറുടെ പൂര്‍ണമായ വിവരങ്ങള്‍, ലൈസന്‍സ് നമ്പര്‍, രോഗിയുടെ വ്യക്തിഗത നമ്പര്‍ എന്നിവ അടങ്ങിയ ഒരാഴ്ചയില്‍ കൂടുതല്‍ പഴക്കമില്ലാത്ത പ്രിസ്‌ക്രിപ്ഷനുകളായിരിക്കണമെന്നും ഡയറക്ടര്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

എന്നാല്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അപകടകരമായ മരുന്നുകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!