

കോഴിക്കോട്: എം.എസ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ലത്തീഫ് തുറയൂരിനെതിരെ പൊലിസ് കേസ്. വിവാദമായ എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ മിനുട്സ് ഹാജരാക്കത്തതിനെത്തുടര്ന്നാണ് നടപടി.

കോഴിക്കോട് വെള്ളയില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിനുട്സ് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന് തങ്ങളുടെ കയ്യിലാണെന്ന് ലത്തീഫ് പോലീസിനെ അറിയിക്കുമെന്നാണ് വിവരം.

ഹരിത വിഷയത്തില്‍ എം.എസ്.എഫ് പ്രസിഡന്റ് പി കെ നവാസിനെതിരെ പൊലീസില്‍ മൊഴി നല്‍കിയതിനാണ് ലത്തീഫ് തുറയൂറിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. അഞ്ചംഗ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു. വിവാദമായ സംസ്ഥാന സമിതി യോഗത്തിന്റെ മിനിടുസ് ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യം ലത്തീഫ് വിഭാഗം തളളുകയും പൊലീസിന് നല്‍കുകയുമായിരുന്നു. പികെ നവാസിനെതിരെ ഹരിതയിലെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയത് മുതല്‍ ശക്തമായ നിലപാടാണ് ലത്തീഫ് തുറയൂര്‍ സ്വീകരിച്ചു വന്നത്.

