ലൈഫ് കെയര്‍ ഫൗണ്ടേഷന്‍ ക്യാമ്പയിന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: കേരള പാലിയേറ്റീവ് കെയര്‍ ദിനമായ ജനുവരി 15ന് ചാലക്കലില്‍ ലൈഫ് കെയര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കേരള പാലിയേറ്റീവ് കെയര്‍ ദിനാചരണവും ക്യാമ്പയിന്‍ ഉദ്ഘാടനവും അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വഹിച്ചു. ലൈഫ് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുജീബ് കുട്ടമശ്ശേരി അധ്യക്ഷത വഹിച്ചു.

city exchange

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കല്‍, കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ടി ആര്‍ രജീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലൈഫ് കെയര്‍ ഫൗണ്ടേഷന്‍ സഹകാരികള്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

അഡ്വ. അബൂബക്കര്‍ സ്വാഗതവും ഉസ്മാന്‍ വാരിക്കാട്ടുകുടി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കാര്‍ഡിയോളജി ഡോക്ടര്‍ സേവനത്തോടുകൂടിയുള്ള ഇ സി ജി യൂണിറ്റ് ഉള്‍പ്പെടുത്തിയുള്ള പരിശോധനാ ക്യാമ്പ് ലൈഫ് കെയര്‍ എമര്‍ജന്‍സി പാലിയേറ്റീവ് ഹോം കെയറിന് നഴ്‌സിംഗ് എച്ച് ഒ ഡി സിസ്റ്റര്‍ സിന്ധു ബാബുക്കുട്ടന്‍, സിസ്റ്റര്‍ ബിന്ദു മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!