

ചിക്കാഗോ: യു എസ് സാങ്കേതികവിദ്യ നിയമവിരുദ്ധമായി ഇറാനിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഇറാന്‍- യു എസ് പൗരന്‍ ചിക്കാഗോയില്‍ അറസ്റ്റിലായി. യു എസ് നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

കാംബിസ് അത്തര്‍ കഷാനി എന്ന 44കാരനാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാനിലേക്ക് അനധികൃതമായി സാങ്കേതികവിദ്യ കടത്താന്‍ ശ്രമിച്ചതെന്നും ഇറാന്‍ സര്‍ക്കാറിന്റെ ഏജന്‍സിയാണിതെന്നും യു എസ് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇറാന്റെ ഖുദ്‌സ് ഫോഴ്‌സും ലെബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും ഉള്‍പ്പെടുന്ന സംഘടനകളുമായി സഹകരിക്കുന്നതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാന് സേവനങ്ങള്‍ നല്കുന്നത് യു എസ് വിലക്കുന്നത്.

കഷാനിക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം തടവും ഒരു മില്യന്‍ ഡോളര്‍ പിഴയും ശിക്ഷ ലഭിക്കും.

