

ദോഹ: ശാസ്ത്രത്തിനും കലയ്ക്കുമിടയില്‍ മിഡില്‍ ഈസ്റ്റിലെ ആദ്യകാല ഫോട്ടോഗ്രാഫി പ്രദര്‍ശനം സമാപിച്ചു. നൂറുകണക്കിന് സന്ദര്‍ശകരാണ് ഫോട്ടോഗ്രഫി പ്രദര്‍ശനം കാണാനെത്തിയതെന്ന് ഖത്തര്‍ നാഷണല്‍ ലൈബ്രറി അറിയിച്ചു.

ഡോ. ഹമദ് ബിന്‍അബ്ദുല്‍ അസീസ് അല്‍കുവാരിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ ജീന്‍ ബാപ്റ്റിസ്റ്റ് ഫൈവ്രെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പതിനൊന്നാം നൂറ്റാണ്ടില്‍ അറബ് പണ്ഡിതനായ ഇബ്ന് അല്‍ ഹൈതം ക്യാമറ ഒബ്സ്ക്യൂറ കണ്ടുപിടിച്ചതു മുതല്‍ 19-ാം നൂറ്റാണ്ടു വരെയുള്ള ഫോട്ടോഗ്രഫി ചരിത്രമാണ് പ്രദര്‍ശനത്തിലുണ്ടായത്.
സഞ്ചാരികളും ഗവേഷകരും പുരാവസ്തു തത്പരരും എടുത്ത മിഡില്‍ ഈസ്റ്റിന്റെ പഴയകാല ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. പ്രദര്‍ശനം സമാപിച്ചെങ്കിലും ഹെറിറ്റേജ് ലൈബ്രറിയുടെ ചരിത്ര ഗ്രന്ഥങ്ങളുടേയും കൈയെഴുത്ത് പ്രതികളുടേയും സമ്പന്നമായ ശേഖരം ഗവേഷകര്‍ക്കും ചരിത്രകാരന്മാര്ക്കും പൊതുജനങ്ങള്‍ക്കും നേരിട്ടും ഓണ്‍ലൈനായും കാണാനുള്ള സൗകര്യമുണ്ട്.

