Community
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഷഹാന്‍ മുഹമ്മദ്

ദോഹ: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ പേര് രേഖപ്പെടുത്തി എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി. ഒരു മിനുട്ടില്‍ പരമാവധി തിരിച്ചറിയുന്ന ലോഗോകള്‍ എന്ന മത്സരത്തിലാണ് എല്‍ 2 വിദ്യാര്‍ഥി ഷഹാന്‍ മുഹമ്മദ് നേട്ടം കൊയ്തത്.


ഇ-കൊമേഴ്‌സ്, വാഹനങ്ങള്‍, സോഷ്യല്‍ മീഡിയ, ഫുഡ് ബ്രാന്റുകള്‍, ഫുട്ബാള്‍ ക്ലബ്ബുകള്‍, മറ്റു ബ്രാന്റുകള്‍ തുടങ്ങിയവയുടെ 104ലധികം ലോഗോകളാണ് ഷഹാന്‍ മുഹമ്മദ് തിരിച്ചറിഞ്ഞത്. ഓണ്‍ലൈനായാണ് മത്സരം നടന്നത്. വരാനിരിക്കുന്ന ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഗ്രാന്റ് മാസ്റ്റര്‍ പദവിയും ഷഹാന്‍ മുഹമ്മദ് നേടി. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ 2021 ഡിസംബര്‍ ഒന്‍പത് പ്രകാരം ആറ് വയസ്സും 10 മാസവും 30 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഹാന്‍ മുഹമ്മദ് നേട്ടം കൈവരിച്ചത്.





