ആരാധകരെയും സിനിമാ ലോകത്തെയും വീണ്ടും അമ്പരപ്പിച്ചു കെ ടി കുഞ്ഞുമോന്‍; ജെന്റില്‍മാന്‍2 സംഗീത സംവിധായകന്‍ കീരവാണി

Web Desk
1 Min Read

ചെന്നൈ: മെഗാ പ്രൊഡ്യൂസര്‍ എന്ന് ഖ്യാതി നേടിയ മലയാളി നിര്‍മ്മാതാവ് ‘ജെന്റില്‍മാന്‍’ കെ ടി കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല. ‘സൂര്യന്‍’, ‘ജെന്റില്‍മാന്‍’, ‘കാതലന്‍’, ‘കാതല്‍ദേശം’, ‘രക്ഷകന്‍’ തുടങ്ങിയ ബ്രമാണ്ഡ സിനിമകള്‍ നിര്‍മ്മിച്ച് പവിത്രന്‍, ഷങ്കര്‍, സെന്തമിഴന്‍ എന്നീ സംവിധായകരെയും നഗ്മ, സുസ്മിതാസെന്‍, തബു ഉള്‍പ്പെടെയുള്ള നായികമാരെയും ഒട്ടനവധി കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ച കുഞ്ഞുമോന്‍, ജെന്റില്‍മാന്‍2 എന്ന ബ്രഹ്മാണ്ഡ ചിത്രുവുമായി ശക്തമായ രണ്ടാം വരവിനുള്ള ഒരുക്കത്തിലാണ്.

city exchange

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ കുഞ്ഞുമോന്റെ ഒരു അറിയിപ്പ് ഉണ്ടായിരുന്നു. തന്റെ പുതിയ സിനിമയായ ജെന്റില്‍മാന്‍2വിന് ലെജന്‍ഡ് സംഗീത സംവിധായകന്‍ ആരായിരിക്കും. കൃത്യമായ ഉത്തരം ആദ്യം പ്രവചിക്കുന്ന മൂവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനം എന്നായിരുന്നു അറിയിപ്പ്. ലക്ഷക്കണക്കിന് ആളുകളാണത്രെ മത്സരത്തില്‍ പങ്കെടുത്തത്. തൊട്ടടുത്ത ദിവസം പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ട് ആരും പ്രതീക്ഷിക്കാതിരുന്ന കുഞ്ഞുമോന്റെ പ്രഖ്യാപനം. ഇന്ത്യന്‍ സിനിമയുടെ വര്‍ത്തമാനകാല സംഗീത ഇതിഹാസം മഹധീര, ബാഹുബലി തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം നല്‍കിയ എം എം കീരവാണിയുടെ പേരാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ അത്ഭുത ത്തിലാഴ്ത്തിയിരിക്കയാണ്.

ഇനിയും ജെന്റില്‍മാന്‍2വിനെ കുറിച്ചുള്ള വരാനിരിക്കുന്ന അറിയിപ്പുകളും ഇതു പോലുള്ള വിസ്മയങ്ങളായിരിക്കും എന്നാണ് കുഞ്ഞുമോന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നായകന്‍, നായിക, സംവിധായകന്‍ മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ആരാധാകരും സിനിമാ ലോകവും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രോജക്ട് ഓണ്‍ ആവേണ്ടതായിരുന്നെങ്കിലും ബ്രമാണ്ഡ ക്യാന്‍വാസില്‍ ചിത്രീകരണം നടത്തേണ്ടത് കൊണ്ടും കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുന്നത് കാത്തിരിക്കായായിരുന്നൂവത്രെ കുഞ്ഞുമോന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!