കലകള്‍ പ്രബോധനത്തിന് പ്രചോദനമാകണമെന്ന് സി മുഹമ്മദ് ഫൈസി

Web Desk
1 Min Read

കോഴിക്കോട്: കലകള്‍ മതപ്രബോധനത്തിനും വിജ്ഞാനത്തിനും പ്രചോദനമാകുന്ന വിധത്തില്‍ സംഘടിപ്പിക്കണമെന്നും അത്തരത്തിലുള്ള കലകള്‍ക്കാണ് സമൂഹത്തെ വിവിധ വികസനത്തിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളുവെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. മര്‍കസ് സാനവിയ്യ ആര്‍ട്‌സ് ഫെസ്റ്റ് ഡിസിപ്ലിന 22 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

പരിശ്രമവും പരിശീലനവുമാണ് യഥാര്‍ഥ കലാകാരനെ സൃഷ്ടിക്കുന്നത്. വിദ്യാര്‍ഥികള്‍ അറിവിനൊപ്പം കലയും പരിപോഷിപ്പിക്കാന്‍ ഉത്സാഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബഷീര്‍ സഖാഫി കൈപ്പുറം അധ്യക്ഷത വഹിച്ചു. സി പി ഉബൈദ് സഖാഫി, ഉനൈസ് മുഹമ്മദ് കല്‍പകഞ്ചേരി, സയ്യിദ് ശിഹാബ് സഖാഫി, പി ടി മുഹമ്മദ് സഖാഫി, ആസാദ് കൊച്ചി, ത്വയ്യിബ് ഓമശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!