

കോഴിക്കോട്: സ്വയം പ്രതിരോധത്തിന് കരുത്താര്‍ജിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് താങ്ങാവുന്നതിനും സ്ത്രീസമൂഹം പ്രതിബദ്ധരാവണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിദ്യാര്‍ഥിനികളുടെ കായിക- മാനസിക- സാമൂഹിക വികസനം ലക്ഷ്യമാക്കികൊണ്ടുള്ള കേരള സര്‍ക്കാരിന്റെ കരുത്ത് പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് അച്യുതന് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ തൈക്വാണ്ടോ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആയോധന കലയില്‍ പരിശീലനം നേടുന്നതിലൂടെ പെണ്‍കുട്ടികള്‍ക്ക് ആത്മധൈര്യവും സുരക്ഷിതത്വ ബോധവും ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതേ വേദിയില്‍ വെച്ച് ബി ആര് സിയുടെ കരാട്ടെ പരിശീലനത്തിന്റെയും എസ് എസ് എല്‍ സി പഠനോത്സാവം 2022ന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

കോഴിക്കോട് കോര്പറേഷന് നികുതി അപ്പീല്‍ കമ്മിറ്റി ചെയര്മാന് പി കെ നാസര്‍ അധ്യക്ഷത വഹിച്ചു.

