

ദോഹ: ഇടുക്കി സ്വദേശിയായ യുവാവിനെ ഖത്തറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ബാലഗ്രാം കരുണാപുരം സ്വദേശി ഹാഷിം അബ്ദുല്‍ ഹഖ് (32)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

നാലുദിവസങ്ങള്‍ക്ക് മുന്‍പ് താമസസ്ഥലത്തുനിന്നും കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചു വരുന്നതിനിടയിലാണ് ഖത്തറിലെ ദുഹയിലില് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേരത്തെ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന ഹാഷിം സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് അക്രോബാറ്റ് ലിമോസിന് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: അബ്ദുല്‍ ഹഖ്. മാതാവ്: റൈഹാനത്ത്.
അല്‍ഖോര്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തറില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

