അമീറും സൗദി സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദും കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ പാലസിലെ ഓഫീസില്‍ സൗദി അറേബ്യയിലെ സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദുമായി കൂടിക്കാഴ്ച നടത്തി.

city exchange

തുര്‍ക്കി രാജകുമാരന്‍ സൗദി അറേബ്യയിലെ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരന്‍ കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റേയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെയും ആശംസകള്‍ അമീറിനെ അറിയിച്ചു. അമീറിനും ഖത്തറി ജനതയ്ക്കും ആരോഗ്യവും പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആശംസിച്ചു.

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമീറും ആശംസകള്‍ അറിയിച്ചു.

- Advertisement -
Ad image

ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!