ബഹ്‌റൈന്‍ ദിനാറിന്റെ മൂല്യം സര്‍വകാല റെക്കോര്‍ഡില്‍; മറ്റു കറന്‍സികളും

Web Desk
2 Min Read

മനാമ: ഇന്ത്യന്‍ രൂപക്കെതിരെ ബഹ്‌റൈനി ദീനാറിന്റെ മൂല്യം സര്‍വകാല റെക്കോഡിട്ടു. നിരക്കനുസരിച്ച് ഒരു ബഹ്‌റൈനി ദീനാറിന്റെ മൂല്യം 242.93 ഇന്ത്യന്‍ രൂപയിലെത്തി.

city exchange

നാട്ടിലേക്ക് പണമയക്കാനിരിക്കുന്ന പ്രവാസികള്‍ക്ക് ഇത് വലിയ നേട്ടമാണ് സമ്മാനിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇടിഞ്ഞതോടെ വിനിമയ നിരക്കില്‍ ചരി ത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് മറ്റു ഗള്‍ഫ് കറന്‍സികളും. രൂപക്കെതിരെ ബഹ്‌റൈനി ദീനാറിന് സമാനമായി യു എ ഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ കറന്‍സികളുടെയും നിരക്കുയര്‍ന്നു. ഗള്‍ഫ് കറന്‍സി കള്‍ക്ക് മുന്‍പത്തെക്കാള്‍ കൂടുതല്‍ രൂപ നിലവില്‍ ലഭിക്കും.

രൂപക്ക് കടുത്ത ചാഞ്ചാട്ടം അനുഭവപ്പെട്ട വിപണിയില്‍ അവസാനം ഡോളറിനെതിരെ 91.70 രൂപ എ ന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം അവസാനിച്ചത്. 2025ല്‍ ഇന്ത്യന്‍ രൂപ അഞ്ചു ശതമാനം ഇടിഞ്ഞിരുന്നു. ഈ വര്‍ഷം ഇതുവരെ രണ്ടു ശതമാനത്തോളവും ഇടിവ് രേഖപ്പെടുത്തി. മറ്റ് ഏഷ്യ ന്‍ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യശോഷണം കുടുതലാണ്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു ബഹ്‌റൈനി ദീനാറിന് 226.92 ഇന്ത്യന്‍ രൂപയായിരുന്നു വിനിമയ നിരക്ക്. അന്താരാഷ്ട്ര തലത്തില്‍ ഗ്രീന്‍ലാന്‍ഡിലെ അമേരിക്കന്‍ ഇടപെടലാണ് പെട്ടെന്ന് രൂപയുടെ ഇടിവിന് വഴിവെച്ചത്. ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥയെത്തുടര്‍ന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് രൂപക്കു സമ്മര്‍ദമേറ്റിയതായി സാമ്പത്തിക വിദ ഗ്ദ്ധന്‍ അഡ്വ. ആര്‍ മധുസുദനന്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ ഇന്ത്യ ഒപ്പിടാ ന്‍ താമസിക്കുന്നതും മറ്റൊരു കാരണമാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ സാധാരണ റിസര്‍വ് ബാങ്കിന്റെ കാര്യമായ ഇടപെടല്‍ സംഭവിക്കാറുണ്ട്. എന്നാല്‍, ബുധനാഴ്ച ആര്‍ ബി ഐയുടെ ഇപെടലു ണ്ടായെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല. നാട്ടില്‍ ഇറക്കുമതിക്ക് ചെലവേറുമെന്നതാണ് രൂപയുടെ വിലയിടിവിന്റെ പ്രധാന അ നന്തരഫലങ്ങളിലൊന്ന്.

വിദേശ യാത്ര, വിദേശത്തെ ചികിത്സ, വിനോദം, കുട്ടികളുടെ വിദേശത്തെ വിദ്യാഭ്യാസം എന്നിവയും ചെലവേറിയതാകും. അതേസമയം, നാട്ടില്‍നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് ഇത് ഗുണകരമാവും. പ്രതീക്ഷി ത വരുമാനത്തേക്കാള്‍ കുടുതല്‍ പണം കയറ്റുമതിക്ക് ലഭിക്കും.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും രൂപയുടെ വിനിമയം ഈ നില തുടരാനാണ് സാധ്യതയെന്നും റിസര്‍വ് ബാങ്കിന്റെ ഡോളര്‍ വിറ്റഴിച്ചുള്ള ഇടപെടലുകള്‍, ഫെബ്രുവരി ആദ്യവാരം അവതരിപ്പി ക്കുന്ന കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങള്‍ ഇവ രൂപയുടെ വരും ദിവസങ്ങളിലെ ഗതി നിയന്ത്രിക്കു മെന്നും അഡ്വ. ആര്‍ മധുസുദനന്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!