മലപ്പുറം പെരുമ സീസണ്‍ 4 വിജയികളെ അനുമോദിച്ചു

Web Desk
1 Min Read

ദോഹ: മലപ്പുറം പെരുമ സീസണ്‍ 4ല്‍ വിജയിച്ച തിരൂര്‍ മണ്ഡലത്തിലെ മത്സരാര്‍ഥികള്‍ക്കുള്ള അനുമോദനവും 34 വര്‍ഷത്തെ ഖത്തര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന അലിക്കുട്ടി പടിക്കപ്പറമ്പിലിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

city exchange

ഖത്തര്‍ കെ എ സി സി തിരൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടി കെ എം സി സി മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് റഫീഖ് കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സി വി സയ്യിദ് അലി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പരിപാടിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തി.

പി പി അബ്ദുറഷീദ് നേതൃത്വം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല തറമ്മല്‍ സ്വാഗതം പറഞ്ഞു. കെ എം സി സി യൂത്ത് വിംഗ് ചെയര്‍മാന്‍ സവാദ് വെളിയങ്കോട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്തഫ കൊളമ്പന്‍, സലീം കൈനിക്കര, അസ്ലം ഹമദ് മൂസ, അലിക്കുട്ടി പടിക്കപ്പറമ്പില്‍, ടി അബ്ദുറഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!