എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍; ടിക്കറ്റ് വില്‍പന വരുമാനം ഫലസ്തീന്‍ സഹായത്തിന്

Web Desk
1 Min Read

ദോഹ: മൈതാനത്തിനപ്പുറം സാമൂഹിക മാറ്റം കൊണ്ടുവരാനുള്ള സ്പോര്‍ട്സിന്റെ കഴിവിലുള്ള വിശ്വാസത്തിന്റെ ഭാഗമായി എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 പ്രാദേശിക സംഘാടക സമിതി വരുമാനം സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. ടൂര്‍ണമെന്റ് ടിക്കറ്റ് വില്‍പ്പന വരുമാനം ഫലസ്തീനിലെ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് നല്‍കുക.

city exchange

ഫലസ്തീനിലെ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍ പ്രയാസകരമായ സമയത്ത് പിന്തുണയ്ക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്നും അതിനാല്‍ ഖത്തറിലെ ഏഷ്യന്‍ കപ്പില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് വരുമാനം ഫലസ്തീനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചുവെന്ന് ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. സഹായ പിന്തുണ ബാധിക്കപ്പെട്ടവര്‍ക്ക് പ്രയോജനം ചെയ്യുമെന്നും ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ ആളുകള്‍ക്കുള്ള പിന്തുണാ സംവിധാനമെന്ന നിലയില്‍ ഫുട്ബോള്‍ അതിന്റെ പങ്ക് നിറവേറ്റുന്നുവെന്നും തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനിലെ ആളുകള്‍ക്ക് ആവശ്യമായ വൈദ്യസഹായവും ഭക്ഷണ ആശ്വാസവും നല്‍കുന്നതിന് ടിക്കറ്റിംഗ് വരുമാനം ഉപയോഗിക്കും.

1988ലും 2011ലും വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ശേഷം മൂന്നാം തവണയാണ് എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന് ഖത്തര്‍ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നത്. ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കിരീടത്തിനായി ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ഇരുപത്തിനാല് ടീമുകള്‍ മത്സരിക്കും. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഒമ്പത് സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങള്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!