
ദോഹ: പ്രവാസി മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന നോര്‍ക്ക കെയര്‍ പ്ലസ് ആരോഗ്യ പരിരക്ഷാ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്‍കാസ് ഖത്തര്‍ അല്‍ഖോറില്‍ സംഘടിപ്പിച്ച നോര്‍ക്ക സര്‍വീസ് മെഗാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അല്‍ഖോര്‍ സീഷോര്‍ ഗ്രൂപ്പ് ഓഫീസില്‍ നടന്ന ക്യാമ്പില്‍ 150ഓളം പേര്‍ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു ക്യാമ്പ് നിശ്ചയിച്ചിരുന്നതെങ്കിലും സേവനം തേടിയെത്തിയവരുടെ തിരക്ക് പരിഗണിച്ച് ക്യാമ്പ് ഉച്ചയ്ക്ക് 3 മണി വരെ നീട്ടുകയായിരുന്നു. യാതൊരുവിധ സര്‍വീസ് ചാര്‍ജും ഈടാക്കാതെ തികച്ചും സൗജന്യമായാണ് സേവനങ്ങള്‍ ലഭ്യമാക്കിയത്.

ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനകരമായ നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പരമാവധി പേര്‍ അംഗങ്ങളാകണമെന്നും ലഭ്യമായ മറ്റ് നോര്‍ക്ക സേവനങ്ങളും അര്‍ഹരായവര്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
ഇന്‍കാസ് ഭാരവാഹികളായ അഷറഫ് വടകര, അന്‍വര്‍ സാദത്ത്, സഞ്ജയ് രവീന്ദ്രന്‍, ഈപ്പന്‍ തോമസ്, സിറാജ് പാലൂര്‍, ബഷീര്‍ തുവാരിക്കല്‍, എഡ്വിന്‍ സെബാസ്റ്റ്യന്‍, സര്‍ജിത്ത് കുട്ടംപറമ്പത്ത്, ബിനേഷ് ബാബു, ജയപാല്‍ മാധവന്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ സന്നിഹിതരായിരുന്നു.
ഷാജി കരുനാഗപ്പള്ളി, ജിന്‍സ് ജോസ്, മൊയ്തീന്‍ ഷാ, ഡാന്‍ തോമസ്, അഭിലാഷ് ആര്‍ നായര്‍, ഫൈസല്‍ ബത്തേരി, ബിനു ചന്ദ്രന്‍, ജോജി ജോര്‍ജ്ജ്, അനസ് സലാം, ജിയാസ് കൊല്ലം, നിസാര്‍ പട്ടാമ്പി, ഹബീബ് റഹ്മാന്‍, ആഷിഖ് തിയ്യാട് തുടങ്ങിയവര്‍ വിവിധ ഹെല്‍പ് ഡെസ്‌കുകള്‍ നിയന്ത്രിച്ചു. നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സിന് പുറമെ ഐ സി ബി എഫ് ഇന്‍ഷുറന്‍സില്‍ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.
അല്‍ഖോറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ദോഹയിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് അല്‍ഖോറില്‍ മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസികള്‍ക്ക് ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ഇന്‍കാസ് ഖത്തറിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റ് ആരംഭിച്ചതുമുതല്‍ തുമാമയിലെ ഐ സി ബി എഫ് കെട്ടിടത്തിലുള്ള ഇന്‍കാസ് ഖത്തര്‍ ഓഫീസില്‍ എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ 9 വരെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്റോള്‍മെന്റിനുള്ള അവസാന തിയ്യതിയായ സെപ്റ്റംബര്‍ 18 വരെ ഹെല്‍പ് ഡെസ്‌ക് സേവനം തുടരുമെന്നും ഖത്തറിലെ പ്രവാസി മലയാളികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇന്‍കാസ് ഭാരവാഹികള്‍ അറിയിച്ചു.

