ആസൂത്രണമില്ലാതെ ഖത്തര്‍ ഗ്യാസ് അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഗ്യാസിന്റെ രണ്ട് എല്‍ എന്‍ ജി ട്രെയിനുകള്‍ ആസൂത്രണം ചെയ്യാതെ അടച്ചു പൂട്ടാന്‍ സാധ്യതയുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റെന്ന് ഖത്തര്‍ ഗ്യാസ്.

city exchange

ഖത്തര്‍ ഗ്യാസ് പദ്ധതികളില്‍ അറ്റകുറ്റപ്പണികള്‍ ആസൂത്രിതമായി നടക്കുന്നുണ്ട്. വാര്‍ഷിക ആസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തനങ്ങളും ഷിപ്പിംഗും നിര്‍വഹിക്കുന്നതെന്ന് ഖത്തര്‍ ഗ്യാസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഖത്തര്‍ ഗ്യാസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം ഇത്തരം ആസൂത്രണങ്ങള്‍ നടത്തി മാത്രമാണ് ചെയ്യാറുള്ളതെന്നും ലോകത്താകമാനമുള്ള ഖത്തര്‍ ഗ്യാസ് ഉപഭോക്താക്കളുമായി ഈ കാര്യങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്നും ഖത്തര്‍ ഗ്യാസ് അറിയിച്ചു.

ഖത്തര്‍ ഗ്യാസ് പദ്ധതികളുടെ ഭാഗമായി അടച്ചൂപൂട്ടലുകളുണ്ടാവുമ്പോള്‍ നേരത്തെ തന്നെ ഉപഭോക്താക്കളെ അറിയിക്കുകയും അവര്‍ക്ക് ആസൂത്രിതമായ രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ സമയം ലഭ്യമാക്കുകയും ചെയ്യുമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!