ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ ഫേസ് ഷീല്‍ഡ് നിര്‍ബന്ധമില്ല

Web Desk
0 Min Read

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ ഫേസ് ഷീല്‍ഡുകള്‍ നിര്‍ബന്ധമില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ഹൃസ്വകാലത്തേക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് പ്രഖ്യാപിക്കുന്നതെന്നും ഇത്തരം നിബന്ധനകള്‍ ദീര്‍ഘകാലത്തേക്കുള്ള പ്രവര്‍ത്തന മാര്‍ഗ്ഗരേഖകളല്ലെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.

city exchange

അതേസമയം എല്ലാ വിമാനങ്ങളിലും ഫേസ് മാസ്‌കുകള്‍ നിര്‍ബന്ധമാണെന്നത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. യാത്രക്കാരുടേയും വിമാന ജീവനക്കാരുടേയും സുരക്ഷയെ മാനിച്ചാണ് നടപടി.

നിരവധി രാജ്യങ്ങള്‍ ഇത്തരം തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോര്‍ദാന്‍, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളെല്ലാം കോവിഡ് രോഗബാധയില്‍ കുറവുവന്നതോടെ നിബന്ധനകളില്‍ ഇളവ് പ്രഖ്യാപിക്കുകയും ടൂറിസം മേഖലയെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!