ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു

Web Desk
0 Min Read

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. പുലര്‍ച്ചെ രണ്ടരയോടെയായായിരുന്നു അന്ത്യം. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പൗരസ്ത്യ ദേശത്തെ 91-ാം കാതോലിക്കയാണ് അദ്ദേഹം. നേരത്തെ അര്‍ബദുരോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് രോഗബാധയുമുണ്ടായിരുന്നു.
13ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ കുര്‍ബാനയ്ക്കു ശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് മൂന്നിന് കബറടക്ക ശുശ്രൂഷ നടക്കും.
തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്ത് മാങ്ങാട് ഗ്രാമത്തില്‍ കൊള്ളന്നൂര്‍ ഐപ്പിന്റേയും പുലിക്കോട്ടില്‍ കുടുംബാംഗമായ കുഞ്ഞീറ്റയുടേയും മകനായി 1946 ആഗസ്ത് 30നാണ് അദ്ദേഹം ജനിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!