

ആലുവ: തുരുത്തിലെ എസ് സി കോളനിയില്‍ കുടിവെള്ളം കിട്ടാതെ വലയുകയാണ്. ഒരു മാസം മുമ്പ് വരെ കോളനിയിലുള്ള ഒരു കിണറില്‍ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഈ കിണര്‍ ഇടിഞ്ഞു താഴ്ന്നതിനാല്‍ കുടിവെള്ളം പോലും ലഭ്യമാകാത്ത അവസ്ഥയിലാണുള്ളത്.

സര്‍ക്കാരിന്റെ ജല്‍ ജീവന്‍ പദ്ധതി പ്രകാരം പൈപ്പ് കണക്ഷന്‍ കോളനിയുടെ അന്‍പതു മീറ്റര്‍ അകലെ വരെ എത്തിയിട്ടുണ്ട്. ഇനി വാട്ടര്‍ അതോറിറ്റിയുടെ പെരുമ്പാവൂരിലുള്ള ഓഫിസില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ പൈപ്പ് കണക്ഷന്‍ കൊടുക്കാന്‍ സാധിക്കുകയുള്ളു. അതിന് സമയമെടുക്കും.

കോളനിയിലെ ജനങ്ങള്‍ക്ക് ഉടന്‍ ജല്‍ ജീവന്‍ പദ്ധതി പ്രകാരം പൈപ്പ് കണക്ഷന്‍ നല്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ബി ജെ പി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, സുനില്‍കുമാര്‍ കൊട്ടുക്കല്‍, സരസ്വതി കെ ആര്‍, ഉണ്ണിക്യഷ്ണന്‍, പ്രസാദ് തുരുത്ത് എന്നിവര്‍ പറഞ്ഞു.

