അശരണര്‍ക്ക് ഒപ്പമുണ്ട്: 12 പേര്‍ക്ക് തുണയായി കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി

Web Desk
1 Min Read

കോഴിക്കോട്: നഗരപ്രദേശത്ത് ആരോരുമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന 12 പേരെ ഉദയം ഹോമില്‍ അഭയം നല്‍കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി. തെരുവോരങ്ങളില്‍ കഴിയുന്ന അശരണരെ സഹായിക്കാന്‍ വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹായത്തോടെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പാക്കുന്ന പദ്ധതിയാണ് അശരണര്‍ക്ക് ഒപ്പമുണ്ട് എപ്പോഴും പദ്ധതി.

city exchange

വിവിധ ഇടങ്ങളില്‍ നിന്നായി കോഴിക്കോട് നഗരത്തില്‍ എത്തി തെരുവില്‍ കഴിഞ്ഞിരുന്ന 12 പേരെയാണ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖാന്തരം ഉദയം ഹോമില്‍ എത്തിച്ചത്. പാര ലീഗല്‍ വളണ്ടിയര്‍മാരായ പ്രേ
മന്‍ പറന്നാട്ടില്‍, സലീം വട്ടക്കിണര്‍, മുനീര്‍ മാത്തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ഇവരെ ഏറ്റെടുത്തത്. മെഡിക്കല്‍ കോളേജില്‍ പ്രാഥമിക വൈദ്യപരിശോധന കള്‍ക്കും കോവിഡ് പരിശോധനയ്ക്കും ശേഷം ഇവരെ ചേവായൂരിലെ ഉദയം ഹോമില്‍ എത്തിച്ചു.

ഇത്തരത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തുണയായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എപ്പോഴും ഉണ്ടാവുമെന്ന് സെക്രട്ടറി (സബ് ജഡ്ജ്) ഷൈജല്‍ എം പി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!