

ക്രെംലിന്: യുക്രൈനിലെ വിഘടനവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് യുദ്ധം പ്രഖ്യാപിച്ചു. യുക്രൈനിലേക്ക് അധിനിവേശം നടത്താനല്ല സൈനികവത്ക്കരിക്കാനാണ് ആഗ്രഹിക്കുന്നതെന്നു പറഞ്ഞ പുടിന് പ്രതിപക്ഷ സൈനികരോട് ആയുധം താഴെവെക്കാന്‍ ആവശ്യപ്പെട്ട് വന്‍തോതില്‍ സൈന്യത്തെ അയച്ചു.

യുക്രൈന് പ്രസിഡന്റ് സെലെന്‍സ്കി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുടെനും തീരുമാനം അറിയിച്ചത്. പുടിന് അധിനിവേശം നടത്തിയാല്‍ യുക്രേനിയന്‍ ജനത തിരിച്ചടിക്കുമെന്ന് യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി പ്രതിജ്ഞയെടുത്തു.

യുക്രേനിയന്‍ ആക്രമണം തടയാന്‍ പുടിനോട് കിഴക്കന്‍ യുക്രൈനിലെ വിമത നേതാക്കള്‍ സൈനിക സഹായം അഭ്യര്‍ഥിച്ചതിന് പിന്നാലെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് സാഹചര്യം ഉപയോഗപ്പെടുത്തുകയായിരുന്നു. യുക്രൈനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണാധികാരികള്‍ രണ്ടുലക്ഷം സൈനികരെ അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ട്. അതോടൊപ്പം പൗരന്മാര്ക്ക് സ്വയം ആയുധമാകാനുള്ള അവകാശവും നല്‍കിയിട്ടുണ്ട്.
റഷ്യയെ പ്രതിരോധിക്കാന്‍ യുക്രൈന് സഹായവുമായി കൂടുതല്‍ ബ്രിട്ടീഷ് ആയുധങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വാഗ്ദാനം ചെയ്തു. യുക്രൈനെതിരെ ആക്രമണവുമായി റഷ്യ രംഗത്തെത്തിയാല്‍ കര്‍ശനമായ ഉപരോധം നടപ്പാക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്.

