പള്ളികളില്‍ കൂടുതല്‍ വിശ്വാസികളെ അനുവദിക്കണം: കെ.എന്‍.എം

Web Desk
1 Min Read

കോഴിക്കോട്: പള്ളികളില്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്ക് അവസരം നല്‍കണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനിയും ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചു പള്ളികളിലും മറ്റു ആരാധാനാലയങ്ങളിലും എത്തുന്ന വിശ്വാസികള്‍ക്ക് ആരാധനാ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ അനുമതി നല്‍കണം.
15 പേര്‍ക്ക് മാത്രമായി ആരാധനായങ്ങള്‍ പരിമിതപ്പെടുത്തുന്നത് ഈ ഘട്ടത്തില്‍ നീതി പൂര്‍വമാണെന്ന് കരുതാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പള്ളികളുടെ വലിപ്പവിത്യാസത്തിന് അനുസരിച്ച് വിശ്വാസികള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത്. എല്ലാ മേഖലകളിലും നിയന്ത്രണ വിധേയമായി ആളുകളെ അനുവദിക്കുമ്പോള്‍ ആരാധനാലയങ്ങളെ മാറ്റിനിര്‍ത്തുന്നത് സംശയം ജനിപ്പിക്കുന്നതാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിച്ച ചില ആരാധനാലയ നടത്തിപ്പുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇത് അംഗീകാര്‍ക്കാന്‍ കഴിയില്ല. ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ടി പി അബ്ദുല്ല കോയ മദനിയും എം. മുഹമ്മദ് മദനിയും ആവശ്യപ്പെട്ടു.

city exchange
Share This Article
Leave a Comment
error: Content is protected !!